Local newsPONNANI

പൊന്നാനിയിൽ മത്തിക്ക് പൊന്നും വില;ഒരുകിലോ മത്തിക്ക് 300 രൂപ

വലക്കണ്ണിയിൽ കുടുങ്ങിയ പൊതു ജനം

ലോക്ഡൗണിൽ മീൻപിടിത്തത്തിന് നിയന്ത്രണങ്ങൾ വന്നപ്പോൾ ജില്ലയിൽ മീനിന് തീവിലയായി. ഒരുകിലോ മത്തിക്ക് 300 രൂപയിലെത്തി വില; കോരയ്ക്ക് 280 രൂപയും.

മീൻ വിൽപ്പനയ്ക്ക് അനുവദിച്ച സമയം രാവിലെ എട്ടുവരെയാണ്. അതിനുമുമ്പ് തീവിലകൊടുത്ത് വാങ്ങുന്നവർക്ക് മീൻ കിട്ടും.
ആവശ്യക്കാർ കൂടുതലും സാധനമെത്തുന്നത് കുറവുമാണെന്നറിയുന്ന ചില കച്ചവടക്കാർ വില കുത്തനെ കൂട്ടുന്നതായും പരാതിയുണ്ട്._
ലോക്ഡൗണിൽ മീൻ പിടിക്കുന്ന ബോട്ടുകൾക്ക് ഇളവുലഭിച്ച് ബോട്ടുകൾ കടലിലിറങ്ങിത്തുടങ്ങിയാൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button