Local newsPONNANI
പൊന്നാനിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി സി. സർവീസ് ആരംഭിക്കുന്നു
പൊന്നാനി: പൊന്നാനിയിൽ നിന്നും മുനകടവിൽ നിന്നും ചാവക്കാട് വഴി തൃശൂർ മെഡിക്കൽ കോളേജിലേക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ അനുവദിച്ചു.
ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ വകുപ്പുമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യത്തെ ഒരു മാസവും വിജയകരമായൽ തുടരാനുമാണ് കെ.എസ്.ആർ.ടി സി തീരുമാനം.