CHANGARAMKULAMLocal news

ആലംകോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ ദിനചാരണം നടത്തി

ചങ്ങരംകുളം :ആലംകോട് ഗ്രാമ പഞ്ചായത്ത് സാക്ഷരതമിഷന്റെ നേതൃത്വത്തിൽ സാക്ഷരതാ ദിനചാരണം നടത്തി .ദിനചാരണത്തിന്റെ ഉത്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ നിർവഹിച്ചു.വാർഡ് മെമ്പർ തസ്‌നി ബഷീർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ മുതിർന്ന പഠിതാവായ അരവിന്ദാക്ഷനെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ പൊന്നാടഅണിയിച്ചു.സാക്ഷരതാ സമിതി അംഗങ്ങളായ പി കെ അബ്ദുള്ള കുട്ടി, റഫീക്ക് അൻവരി, ഇ വി ബഷീർ, വി പി അബ്ദുൽ ഖാദർ, എന്നിവർ സംസാരിച്ചു.സാക്ഷരതാ പ്രേരക് പി എസ് സീനത്ത് സ്വാഗതവും,നുസ്രത് സാദിഖ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button