യുവതയുടെ സർവ്വതോന്മുഖ വികസനത്തിന് പദ്ധതികൾ അനിവാര്യം;ഋഷിരാജ് സിങ്
എടപ്പാൾ: യുവതയുടെ കായിക, തൊഴിൽ, ഭാഷാ രംഗങ്ങളിലെ വിവിധങ്ങളായ നൈപുണ്യങ്ങൾ കണ്ടെത്തി വികസിപ്പിക്കാനാവശ്യമായ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുൻ ഡി ജി പി ഋഷി രാജ് സിങ് ആവശ്യപ്പെട്ടു. ഇതിനായി ജെസിഐ പോലെയുള്ള യുവജന പ്രസ്ഥാനങ്ങൾക്ക് ക്രിയാത്മകമായി പലതും നിർവ്വഹിക്കാനുണ്ടെന്നും അതിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജൂനിയർ ചേംബർ ഇന്റർനാഷണൽ എടപ്പാൾ ചാപ്റ്ററിന്റെ മുപ്പത്തിരണ്ടാം ഇൻസ്റ്റലേഷൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നടുവട്ടം റൺഗ്രാഡോ സ്പോർട്സ് അരീനയിൽ വെച്ച് നടത്തിയ ചടങ്ങിൽ ജെ സി ഐ എടപ്പാൾ പ്രസിഡന്റ് എച്ച് ജിഎഫ് രമ്യ പ്രകാശ് അധ്യക്ഷത വഹിച്ചു. 2023ലേക്കുള്ള ജെ സി ഐ എടപ്പാൾ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ജെ.എഫ്.എം മുഹമ്മദ് അഷ്റഫിന്റെ സ്ഥാനാരോഹണം നടത്തി.
മുഖ്യാതിഥി ജെസിഐ സോൺ XXI പ്രസിഡന്റ് ജെ സിഐ സെനറ്റർ പ്രജിത് വി, വൈസ് പ്രസിഡന്റ് അനൂപ് സുധാകരൻ, സോൺ ഡയറക്ടർ മാനേജ്മെന്റ് ജെസിഐ സെനറ്റർ രാകേഷ് നായർ എന്നിവർ സംസാരിച്ചു.
ജെസിഐ യുടെ കമൽ പത്ര അവാർഡ് ജേതാവ് നസീഫ് എം എസ്, എക്സെലൻസ് അവാർഡ് ജേതാക്കളായ നജ്മു എടപ്പാൾ, ഫാത്തിമ അംറ, ഫാഇസ് റസൂൽ, ഔട്സ്റ്റാന്ഡിങ് മീഡിയ പേഴ്സൺ അവാർഡ് ജേതാവാവായ ദാസ് കോക്കൂർ, എന്നിവർക്കുള്ള പുരസ്കാര വിതരണം ഋഷി രാജ് സിങ് നിർവ്വഹിച്ചു. ജെസിഐ പിസെഡ്പിമാരായ ഇ പ്രകാശ്, സനൽ കുമാർ, വിവിധ ക്ലബുകളിലെ അംഗങ്ങൾ, കലാ,കായിക,വിദ്യാഭ്യാസ,സാഹിത്യ, സാംസ്കാരിക,വ്യാപാര വ്യവസായ രംഗത്തെ പ്രമുഖർ, ജെസിഐ എടപ്പാൾ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എച്ച്ജിഫ് പ്രകാശ് പുളിക്കപ്പറമ്പിൽ, എച്ച്ജിഫ് ശിവ പ്രകാശ്, ജെസിഐ എടപ്പാൾ ട്രഷറർ ആസിക് റഹ്മാൻ, വൈസ് പ്രസിഡന്റ് – ട്രെയിനിങ് വിഷ്ണു പ്രസാദ്, വൈസ് പ്രസിഡന്റ് – ബിസിനസ്സ് സന്തോഷ്, വൈസ് പ്രസിഡന്റ് -മാനേജ്മെന്റ് ഗസൽ, ജെ ജെ വിങ് സെക്രട്ടറി റിദ റഹ്മാൻ, പ്രാൺ, സുന്ദരൻ തൈക്കാട്, യൂനുസ്, മിഷാൽ എന്നിവർ നേത്യത്വം നൽകി. കണ്ണൻ ആൻഡ് ടീമിന്റെ ഗാന സന്ധ്യയും കാലിക്കറ്റ് ബീറ്റ്സ് ബാൻഡിന്റെ ഫ്യൂഷൻ ആൻഡ് അക്രോബാറ്റിക് ഡാൻസും ചടങ്ങിന് മാറ്റ് കൂട്ടി. വൈസ് പ്രസിഡന്റ് – പ്രോഗ്രാംസ്, സാദിഖ് ജെസിഐ ക്രീഡ് ആൻഡ് മിഷൻ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഡയറക്ടർ അജ്മൽ ഹുസൈൻ സ്വാഗതവും സെക്രട്ടറി എൻ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.