സമഗ്ര കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ, ധൃത ഗതിയിൽ നടത്തുന്നതിനായി പ്രചാരണ പരിപാടികൾ ആരംഭിച്ചു
എടപ്പാൾ: 2024 മാർച്ച് മാസത്തോടെ എല്ലാ കുടുംബങ്ങളിലും, അംഗനവാടികൾ, സ്കൂളുകൾ തുടങ്ങിയ പൊതു ഇടങ്ങളിലും ശുദ്ധ ജലം പൈപ്പിലൂടെ എത്തിക്കുന്ന ബ്രഹത്തായ പദ്ധതിക്കു ജലസാക്ഷരത ഉറപ്പ് വരുത്തുന്നതിന്നു വേണ്ടി KARD (കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവ്ലോപ്മെന്റ് )സഹകരണത്തോടെ വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ പേരിൽ 500കലണ്ടർ വിതരണം നടത്തി, സ്കൂളുകളിലും അംഗന വാടികളിലും അതിന്റെ നടന്നു വരുന്നു, പൈപ്പുകൾ നിക്ഷേപിച്ച എല്ലാ വാർഡുകളിലും കോൺഗ്രീറ്റ് വർക്കുകൾ പൂർത്തിയായി വരുന്നു. ഗ്രാമപഞ്ചായത്തിലെ വാർഡുകളിലെ ഗ്രാമസഭകൾക്ക് ജനുവരി 7ആം തിയതി മുതൽ തുടക്കം കുറിക്കുകായാണ്. ഗ്രാമസഭകളിൽ പദ്ധതിയുടെ വിവരങ്ങളുടെ ലഗുലേഖ വിതരണവും,ക്ലാസ്സുകളും ഉണ്ടായിരിക്കും. മെമ്പറാൻമാർക്കു പുതിയ പദ്ധതിയുടെ വിശദീകരണം നൽകുന്നതിന്നു വേണ്ടി KILA യുടെ ജില്ലാ ഫെസിലിറ്ററ്റർ A ശ്രീധരൻ ക്ലാസ്സെടുത്തു. ഒ.എൽ.ഒ.ഐ കോർഡിനേറ്റർ വിവേക്, ഗിരീഷ് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപമണികണ്ഠൻ അധ്യക്ഷത വഹിച്ചു,
എം.എ നജീബ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), പുരുഷോത്തമൻ (മെമ്പർ ), റാബിയ്യ (മെമ്പർ ), അക്‌ബർ പനച്ചിക്കൽ (മെമ്പർ ), പി. സുധാകരൻ (മെമ്പർ ), ഉണ്ണികൃഷ്ണൻ പിവി (മെമ്പർ ), അനിത വിപി (മെമ്പർ )പദ്മ AN (മെമ്പർ ) ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് പി.എസ് നന്ദി പ്രകാശിപ്പിച്ചു.