BREAKING NEWSKUTTIPPURAMPUBLIC INFORMATIONUPDATES

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ ഇ​ട​പാ​ടാ​ണി​ത്.

ഏ​ക​ദേ​ശം 300 കോ​ടി യൂ​റോ (350 കോ​ടി ഡോ​ള​ർ) മൂ​ല്യ​മു​ള്ള ക​രാ​റി​ന് ‘അ​ക്കി​ലീ​സ് ഷീ​ൽ​ഡ്’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ലി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ബ​ഹു​ത​ല വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഗ്രീ​സി​ന് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ക​രാ​റി​ന്റെ പ്ര​ധാ​ന ഘ​ട​കം. ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ക​രാ​റി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.ഇ​സ്രാ​യേ​ലി​നും ഗ്രീ​സി​നും പൊ​തു​വാ​യ ത​ന്ത്ര​പ്ര​ധാ​ന താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന​തെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ലി​ന്റെ ആ​യു​ധ ക​യ​റ്റു​മ​തി റെ​ക്കോ​ഡ് നി​ല​യി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് ഗ്രീ​സു​മാ​യു​ള്ള പു​തി​യ ക​രാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​സ്രാ​യേ​ലി​ന്റെ പ്ര​തി​രോ​ധ ക​യ​റ്റു​മ​തി 1900 കോ​ടി ഡോ​ള​ർ ക​ട​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button