BREAKING NEWSLATEST NEWSPUBLIC INFORMATIONSPORTSUPDATES
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
റൊസാരിയോ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ അർജന്റീനയെ നയിച്ച ക്യാപ്റ്റനാണ്.ഫൈനൽ കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ഞാൻ ദേശീയ ടീമിൽനിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു… എന്നെ വേദനിപ്പിച്ചതും ഇനിയും ഉള്ളിൽ വേദിപ്പിക്കുന്നതുമായ ഒരു തീരുമാനമായിരുന്നു അത്, എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു’, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മെസ്സി കുറിച്ചു.