മെക് സെവൻ എടപ്പാളിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി
എടപ്പാൾ: മെക് സെവൻ എടപ്പാൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്സ് മാൾ ഫുഡ് കോർട്ടിൽ വിപുലമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനൻ പി. സുരേന്ദ്രൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച കലാ പരി പരിപാടികൾ എടപ്പാൾ വിശ്വനും ഓണം സൗഹൃദ സംഗമം എടപ്പാൾ ബാപ്പുവും ഉദ്ഘാടനം ചെയ്തു. മെക്സെവൻ എടപ്പാൾ ഹെൽത്ത് ക്ലബ്ബ് കോഓർഡിനേറ്റർ അബ്ബാസ് കോക്കൂർ അധ്യക്ഷത വഹിച്ചു.
കൺവീനർമാരായ ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഇ.പി. മണികണ്ഠൻ, വി. ഇബ്രാഹീം മാസ്റ്റർ, ട്രെയിനർമാരായ ടി. ഉവൈസ്, പി. ഇസ്മാഈൽ, എം.എം റഷീദ, ടി.സി. ഇബ്രാഹിം, ഷൗക്കത്ത് നടുവട്ടം, മെക്സെവൻ ചങ്ങരംകുളം കൺവീനർ ജബ്ബാർ ആലങ്കോട്, ടി. അജിത കെ. ബാവ, നസീം നസ്റീൻ, ഹസൻ ഫിറ്റ്വെൽ, ഇ. പി. മണികണ്ഠൻ, സുകുമാരൻ, സുരേന്ദ്രൻ, എ.എ. ഖമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.