BREAKING NEWSDelhiLATEST NEWSNEW DELHIPUBLIC INFORMATIONSocialUPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി.

കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടര്‍ വിലയിലാണ് വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ ഈ വിലവര്‍ധന ഹോട്ടലുകള്‍, ഭക്ഷ്യോത്പ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടര്‍ച്ചയായ വില വര്‍ധനയുണ്ടായപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button