EDAPPAL

സംസ്ഥാനകലോത്സവം തിരുവാതിരയിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് നേടി പൂക്കരത്തറ ദാറുൽ ഹിദായ

എടപ്പാൾ: പതിവ് തെറ്റിക്കാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളിയിൽഫസ്റ്റ് വിത്ത് എ ഗ്രേഡ് നേടി പൂക്കരത്തറ ദാറുൽ ഹിദായ, പതിമൂന്നാം തവണയാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനംകരസ്ഥമാക്കുന്നത്. വർഷങ്ങളായിവിദ്യാർത്ഥികളെ തിരുവാതിര കളി പഠിപ്പിച്ചിരുന്ന സുധ ടീച്ചർ വിദേശത്തണങ്കിലും
പിന്തുണയേകിയും നൃത്ത അധ്യാപകരായ ഷീല,പ്രഭ എന്നിവരുടെ ശിഷ്യണത്തിലാണ് വിദ്യാർത്ഥികൾ ഇത്തവണ തയ്യാറെടുത്തത്. മേക്കപ്പ് ചെയ്ത എല്ലാകുട്ടികളും സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയതായി ഖ്യാതിയുള്ള അനിൽ എടപ്പാൾ തന്നെയാണ് വിദ്യാർത്ഥികളെ അണിയിച്ചൊരുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button