Local newsPONNANI

പൊന്നാനിയില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

ഇന്ന് നിലവില്‍ വന്ന നിയോജകമണ്ഡലം കമ്മിറ്റി മരവിച്ചു

പൊന്നാനി:നിയമ സഭ തെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലിരിക്കെ പൊന്നാനിയില്‍ ഇന്ന് നിലവില്‍ വന്ന നിയോജകമണ്ഡലം യൂത്ത്കോണ്‍ഗ്രസ്സ് കമ്മിറ്റി മരവിപ്പിച്ചു.ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് നിലവില്‍ വന്ന കമ്മിറ്റി മരവിപ്പിച്ചതെന്നാണ് വിവരം.പൊന്നാനിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സില്‍ വലിയ തര്‍ക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.അവസാന പട്ടികയില്‍ ഇടം നേടിയ രോഹിത്തിനെതിരെ ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യ നിലപാടുമായി രംഗത്ത് വന്നിരുന്നു.മണ്ഡലത്തിലെ തന്നെ ഏറെ സജീവമായ സിദ്ധിക്ക് പന്താവൂരിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്.ഇന്ന് നിലവില്‍ വന്ന നിയോജകമണ്ഡലം കമ്മിറ്റി ഒരുവിഭാഗത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ അനുസരിച്ചാണെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.ഇതോടെ പൊന്നാനിയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ വലിയ പൊട്ടിത്തെറിക്കുള്ള സാധ്യതയും നിലവിലുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button