മെയ് മാസത്തിലെ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പെൻഷനേഴ്‌സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച എടപ്പാൾ കെഎസ്ആർടിസി വർക്ക് ഷോപ്പിന് മുന്നിൽ ആരംഭിച്ച ധർണാ സമരം തുടരുന്നു. കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി ഉണ്ണിരി അധ്യക്ഷനായി. പി പി കുഞ്ഞൻ, ഇ വി വാസുദേവൻ, പി ഗംഗാധരൻ എന്നിവർ സംസാരിച്ചു.