കൊവിഡ് പ്രതിസന്ധിക്കിടെ ഇരുട്ടടിയായി ശിവകുമാറിന് വാഹനാപകടം
എടപ്പാൾ: വർഷങ്ങളായി എടപ്പാൾ കുറ്റിപ്പുറം റോഡിൽ യാത്രക്കാരും
ബസ് ജീവനക്കാർക്കാരും നൽകുന്ന സഹായം കൊണ്ട് കഴിഞ്ഞുവന്ന ശിവൻ വാഹനാപകടത്തിൽ പരിക്കറ്റ് ചികിത്സയിൽ.
തമിഴ്നാട്ടിൽ വച്ച് ശിവകുമാറും മകൾ ലക്ഷ്മിയും സഞ്ചരിച്ച മുച്ചക്ര സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. ഒരു മാസം മുമ്പായിരുന്നു അപകടം. സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാൽ തന്നെ വേദന മാറും മുമ്പ് തന്നെ ശിവൻ എടപ്പാളിൽ എത്തി
ലോട്ടറി വിൽപ്പന ആരംഭിച്ചു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ കാര്യമായി കച്ചവടം നടക്കാതെ വന്നപ്പോഴാണ് കദനകഥ
നാട്ടുകാരോടും സുഹൃത്തുക്കളോടും പങ്കുവെച്ചത്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന ശിവൻ
മുച്ചക്ര വാഹനത്തിലായിരുന്നു ജീവിതം തള്ളിനീക്കുന്നത്. ഈ വാഹനമാണ് അപകടത്തിൽ തകർന്നത്.
വാഹനം അറ്റകുറ്റപ്പണി നടത്താനും തുടർചികിത്സയ്ക്കുമായി ഭാരിച്ച തുകയാണ് വന്നണഞ്ഞിരിക്കുന്നതെന്നും കുട്ടികളുടെ പഠനവും വീട്ടു വാടകയും ഈ സാഹചര്യത്തിൽ താങ്ങാവുന്നതിലും അപ്പുറം ആണന്നും ആയതിനാലാണ് സഹായ അഭ്യർത്ഥന സുഹൃത്തുക്കളോട് തേടിയതന്നും ശിവൻ പറയുന്നു. ബസ് തൊഴിലാളികളും വഴിയാത്രക്കാരും നൽകിവന്നിരുന്നതും ലോട്ടറി വില്പന നടത്തി ലഭിക്കുന്ന തുകയും ആയിരുന്നു ശിവ കുമാറിന്റെ വരുമാനം.
എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ബസ്സുകളും യാത്രക്കാരും കുറഞ്ഞതോടെയാണ് പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നത്.
ഫോൺ 9995574097
