KERALA
പെട്രോള്‍,ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന.
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.57 പൈസയും ഡീസല്‍ 98.90 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 105.10 പൈസയും ഡീസലിന് 98.74 പെസയുമായി. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.