EDAPPAL

ബാലദിന ഘോഷയാത്രയും സ്നേഹസദസ്സും ബാലസംഘം സംഘടിപ്പിച്ചു

എടപ്പാൾ: ‘കനൽ വഴികൾ താണ്ടി പുതുവഴികൾ തേടി’ എന്ന മുദ്രാവാക്യവുമായി 85 വർഷം പിന്നിടുന്ന ബാലസംഘത്തിന്റെ ബാലദിന ഘോഷയാത്രയും സ്നേഹസദസ്സും ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി എടപ്പാളിൽ സംഘടിപ്പിച്ചു. തെയ്യവും മുത്തുകുടയും, ചെണ്ടയും, ബാന്റ് വാദ്യവുമായി വർണ്ണാഭമായാണ് റാലി നടന്നത്. സ്നേഹസദസ്സ് ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ. ആദിൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ്‌ അനാമിക അധ്യക്ഷത വഹിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി അനുശ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ, ഏരിയ കമ്മിറ്റി മെമ്പർ കെ. പ്രഭാകരൻ, ബാലസംഘം എടപ്പാൾ ഏരിയ കൺവീനർ ടി. കെ. സൂരജ്, കോർഡിനേറ്റർ സി.പി. പ്രബീഷ്, ഹർഷ ആലങ്കോട് എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്. രോഹിത് സ്വാഗതവും ചുങ്കം വില്ലേജ് കൺവീനർ എം.എം.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button