CHANGARAMKULAMLocal news
വേളയാട്ട് കളരിയിൽ പുനരുദ്ധാരണ പ്രവർത്തികളുടെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു
യോഗത്തിൽ രാജു വി. കെ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ മാസ്റ്റർ വി. കെ പ്രവർത്തന റിപ്പോർട്ടും ഭാവി ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു. എല്ലാ കുടുംബാംഗങ്ങളുടെയും ആത്മാർത്ഥമായ പിന്തുണയും അഭ്യർത്ഥിച്ചു. ഷണ്മുഖൻ മാസ്റ്റർ,വേളയാട്ട് കളരിയിലെ പണിക്കന്മാർ നാടിന് നൽകിയ സംഭാവനകളെ കുറിച്ചും ഓരോ തലമുറയിലെയെയും താവഴികളെ കുറിച്ചും വേളയാട്ട് കളരിയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ അകന്ന ഇഴകൾ അടുപ്പിക്കേണ്ടത് കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും സൂചിപ്പിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരിഹാരക്രിയകളെ കുറിച്ചും അവയെല്ലാം എന്താണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ രഘു വി.കെ വിശദീകരിച്ചു. വേളയാട്ട് കളരിയുടെ അഭ്യുദയകാംക്ഷിയും ഭാരതീയ ദർശനങ്ങളുടെ ഉന്നതിക്കുവേണ്ടി നിതാന്തജാകൃതയുടെ പ്രവർത്തിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ചങ്ങരംകുളത്തിന്റെ സ്വകാര്യ അഹങ്കാരവുമായ ഡോക്ടർ സർ കൃഷ്ണനെ പൊന്നാട അണിയിക്കുകയും സ്നേഹാദരം സമർപ്പിക്കുകയും ചെയ്തു.
മുഖ്യാതിഥിയുടെ സരളവും ലളിതവുമായ അനുഗ്രഹപ്രഭാഷണം ഏവരിലും ഗതകാലസ്മരണകൾ ഉണർത്തി. യോഗത്തിൽ പങ്കെടുത്തവർക്ക് മുഖ്യാതിഥിക്കും പരിപാടി വിജയപ്രദമാക്കുന്നതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും മണികണ്ഠൻ വേളയാട്ട് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾക്ക് ശേഷം പരിപാടി അവസാനിച്ചു.