LATEST NEWSLocal newsUncategorizedUPDATESപരപ്പനങ്ങാടി
പി. കെ. കൃഷ്ണദാസിനെതിരായ ആക്രമണശ്രമം; ബിജെപി പ്രതിഷേധ പ്രകടനം നടത്തി
പടിഞ്ഞാറങ്ങാടി: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസിനെ ആക്രമിക്കാൻ ശ്രമിച്ചതിലും ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ കോൺഗ്രസ് ആക്രമണത്തിലും പ്രതിഷേധിച്ച് ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.ബിജെപി മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ്, വിഷ്ണു മലമൽക്കാവ്, ശശി എൻ. വി., രവീന്ദ്രൻ സി., സുരേന്ദ്രൻ ടി. വി., സുധീഷ് കുറുപ്പത്ത്, വി. വി. നാരായണൻ, രാധാകൃഷ്ണൻ പി. കെ. എന്നിവർ നേതൃത്വം നൽകി.