BREAKING NEWSCHANGARAMKULAMLATEST NEWSLocal news

ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം: ചങ്ങരംകുളത്ത് പ്രതിഷേധം

ചങ്ങരംകുളം: ബിജെപി സംസ്ഥാന കാര്യാലയത്തിനും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസിനും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.ചങ്ങരംകുളം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ഹൈവേ ജങ്ഷനിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു. പ്രസാദ് പടിഞ്ഞാറക്കര പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.നേതാക്കളായ ജനു പട്ടേരി, കൃഷ്ണൻ പവിട്ടപ്പുറം, ബിജു മാന്തടം, ബബീഷ് മൂക്കുതല, വിപിൻ മുല്ലക്കൽ, ശിവദാസൻ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളും നിരവധി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button