BREAKING NEWSLATEST NEWSLocal newsPONNANIUPDATES
എൻജിൻ തകരാർ കൂട്ടായി സ്വദേശികളുടെ ഫൈബർ വെള്ളം കടലിൽ മുങ്ങി
ചേറ്റുവയിൽ മത്സ്യബന്ധനത്തിന് പോയ കൂട്ടായി സ്വദേശികളുടെ ഫൈബർ വള്ളം എൻജിൻ തകരാറിനെ തുടർന്ന് കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 30 തൊഴിലാളികളെയും അപകട വിവരമറിഞ്ഞെത്തിയ ബിസ്മില്ല വള്ളത്തിലെ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. എഞ്ചിന്റെ സികോക്ക് തകർന്നതിനെ തുടർന്ന് ഫൈബറിനകത്തേക്ക് വെള്ളം കയറിയതാണ് മുങ്ങാൻ കാരണം. കൂട്ടായി സ്വദേശി കൊയ്തീന്റെ പുരക്കൽ റഹൂഫിന്റെ ഉടമസ്ഥതയിലുള്ള മമ്പുറം സയ്യിദ് എന്ന ഫൈബർ വള്ളമാണ് തകർന്നത്. എൻജിനും വലയും ഉൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങളും തൊഴിലാളികളുടെ മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.