പിഡിപി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി
പൊന്നാനി: നീതിക്ക് വേണ്ടി ജനകീയ ഐക്യപ്പെടൽ എന്ന സന്ദേശം ഉയർത്തി മലയാളനാട് മഹ്ദനിക്കൊപ്പം എന്ന മുദ്രാവാക്യവുമായി പിഡിപി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു, പ്രസിഡന്റ് കുമ്മിൽ അബ്ദു നയിച്ച പദയാത്ര വെളിയംകോട് സെന്ററിൽ നിന്ന് ആരംഭിച്ചു, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫറലി ദാരിമി പദയാത്ര ഉദ്ഘാടനം ചെയ്തു പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയെറ്റ് മെമ്പർ മൊയ്‌ദുണ്ണി ഹാജി ജാഥ ക്യാപ്റ്റൻ കുമ്മിൽ അബ്ദുവിന് പതാക കൈമാറി, ജാഥ വൈസ് ക്യാപ്റ്റൻ MA അഹമദ് കബീർ, അഫ്സൽ കാപ്പിരിക്കാട് എന്നിവർ പദയാത്രക്ക് നേത്രത്വം കൊടുത്തു.
വെളിയംകോട് സെന്ററിൽ നിന്നും ആരംഭിച്ച പദയാത്ര വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പൊന്നാനി ചമ്രവട്ടം ജാങ്ഷനിൽ സമാപിച്ചു, സമാപന സമ്മേളനം പാർട്ടി യുടെ സംസ്ഥാന ജനറൽ സെക്രട്ടറി യുസഫ് പാന്ത്ര ഉദ്ഘടനം ചെയ്തു, PTUC സംസ്ഥാന സെക്രട്ടറി അസിസ് വെളിയംകോട്, നിയോജക മണ്ഡലം വൈ: പ്രസിഡന്റ് ഫൈസൽ ആഫ്രിക്ക, നിയോജക മണ്ഡലം ജോ: സെക്രട്ടറി അഫ്സൽ കാപ്പിരിക്കാട്, ട്രഷറർ സൈനുദ്ധീൻ ബദറു സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷാഫി പെരുമ്പടപ്പ്, ഇസ്മായിൽ പുതുപൊന്നാനി, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു, സമാപന സമ്മേളനത്തിൽ ജാഥ വൈസ് ക്യാപ്റ്റനും പാർട്ടിയുടെ നിയോജക മണ്ഡലം സെക്രട്ടറി M A അഹ്മദ് കബീർ സ്വാഗതം പറഞ്ഞു, ജാഥ ക്യാപ്റ്റനും പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റുമായ കുമ്മിൽ അബ്ദു സമാപന സമ്മേളനത്തിൽ നന്ദി പ്രകാശിപ്പിച്ചു.