CHANGARAMKULAMLocal news
വിദ്യാര്‍ത്ഥികളെ സ്റ്റേഷനില്‍ പിടിച്ച് വച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി
ചങ്ങരംകുളം സ്റ്റേഷനില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ
ചങ്ങരംകുളം:വിദ്യാര്‍ത്ഥികളെ സ്റ്റേഷനില്‍ പിടിച്ച് വച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം വളയംകുളം അസ്സബാഹ് കോളേജിന് മുന്നില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഡിഎസ്എഫ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിരുന്നു.
കാലത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരത്തോടെ ജാമ്യം എടുത്തെങ്കിലും രാത്രി 10 മണി വരെ സ്റ്റേഷനിൽ ഇരുത്തി എന്നാരോപിച്ചാണ് യു ഡി എഫ് നേതാക്കളും പ്രവർത്തകരും ചങ്ങരംകുളം സ്റ്റേഷനിൽ സംഘടിച്ചെത്തിയത്.സ്റ്റേഷൻ പരിസരത്ത് ഏറെ നേരം സംഘർഷവസ്ഥ നിലനിന്നത്തോടെ വിദ്യാർത്ഥികളെ വിട്ട് പോലീസ് തടിയൂരി. ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.