PONNANI
പലകയിളകി അകത്തേക്ക് വെള്ളം കയറി, ബോട്ട് തീരത്തേക്ക് ഇടിച്ചുകയറ്റി
പൊന്നാനി: മീൻപിടിത്തം കഴിഞ്ഞു തീരത്തേക്കു മടങ്ങുകയായിരുന്ന ബോട്ട് പുതുപൊന്നാനി തീരത്ത് അപകടത്തിൽപെട്ട് തകർന്നു. പൊന്നാനി മുക്കാടി സ്വദേശി സൈനുദ്ദീന്റെ ‘മുബഷിറ’ എന്ന ബോട്ടാണ് തീരത്തേക്ക് ഇരച്ചുകയറ്റിയത്. ബോട്ടിന്റെ പലകയിളകി അകത്തേക്ക് വെള്ളം കയറിത്തുടങ്ങിയതോടെ പുതുപൊന്നാനി ഭാഗത്തെ കരയിലേക്ക് ഇരച്ചു കയറ്റുകയായിരുന്നു. ശക്തമായ തിരയിൽ ബോട്ടിന്റെ ഒരു ഭാഗം തകർന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.