ജില്ലാ കളക്ടര്‍ പൊന്നാനി താലൂക്ക് ഓഫീസ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി
പൊന്നാനി: ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ പൊന്നാനി താലൂക്ക് ഓഫീസിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. താലൂക്ക് ഓഫീസിലെ വിവിധ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിശകലനം ചെയ്തു. കലക്ട്രേറ്റിലെ താലൂക്കിന്റെ ചാര്‍ജ്ജുള്ള ഡെപ്യൂട്ടി കലക്ടര്‍, സീനിയര്‍ സൂപ്രണ്ട് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വില്ലേജ് തലത്തിലും താലൂക്ക് താലത്തിലും കുടിശ്ശികയള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഈ ഡിസ്ട്രിക്ട് അപേക്ഷകള്‍, സി എം ഒ , സി. എം. ഡി.ആര്.എഫ് അപേക്ഷകളുടെ പുരോഗതി, ഫ്ലഡ് റിലീഫുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍, ഇന്സ്പെക്ഷന് വിഭാഗവുമായി ബന്ധപ്പെട്ട പരിശോധനകളുടെ വിവരം തുടങ്ങിയവ വിലയിരുത്തി. പൊന്നാനി താലൂക്ക് ഓഫീസിന്റെനികുതി പിരിവുമായി ബന്ധപ്പെട്ട കെ.ബി.ടി, അടിസ്ഥാന നികുതി, ആര്.ആര് കലക്ഷന്‍, ബാലന്‍സ് റിപ്പോര്‍ട്ട്, പട്ടയ അപേക്ഷകളുടെ നിജസ്ഥിതി, ഭൂ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, 2027 ലെ സെന്‍സസുമായി ബന്ധപ്പെട്ട നിലവിലെ പുരോഗതി, പൂര്‍ത്തിയാക്കിയ എച്ച്. എല്‍. ബികളുടെ വിവരം താലൂക്ക് തലത്തിലുള്ള ശതമാനം എന്നിവ കളക്ടര്‍ അവലോകനം ചെയ്തു. ഡിസാസ്റ്റര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട് പൊന്നാനി താലൂക്ക് നേരിടുന്ന വെല്ലുവിളികളും വിലയിരുത്തി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിന് എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.