EDAPPALLocal news

മലപ്പുറം ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം

എടപ്പാൾ: മലപ്പുറം ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കായുള്ള ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ സ്വിമ്മിംഗ് പൂളിൽ തുടങ്ങി.
തവനൂർ ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ മിനി ഒളിംപിക് സ്വിമ്മിംഗ് പൂളിൽ
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200-ഓളം നീന്തൽ താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്.

ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം അത്‌ലറ്റിക് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ടും ഐഡിയൽ സ്ഥാപനങ്ങളുടെ സി.ഇ.ഒയുമായ മജീദ് ഐഡിയൽ നിർവഹിച്ചു.

അക്വാറ്റിക് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് ലിയാഖത്ത് അലി ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അക്വാറ്റിക് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ ജോസഫ്, ഒളിമ്പിക് അസോസിയേഷൻ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ജി.ആർ. മനോജ്, ഐഡിയൽ കാമ്പസ് കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, ഐഡിയൽ അക്വാറ്റിക് കോച്ച് വിഷ്ണു എന്നിവർ പ്രസംഗിച്ചു.

ജില്ലാ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള മലപ്പുറം ജില്ലാ ടീമിലേക്ക് പരിഗണിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മൽസരങ്ങൾ നാളെ (11-7-26 ശനി ) സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button