EDAPPAL
പറക്കുളം സെന്ററിൽ റോഡിലേക്ക് തളളി നിൽക്കുന്ന ട്രാൻസ്ഫോമർ അപകട ഭീഷണി ഉയർത്തുന്നു
ആനക്കര: അപകട ഭീഷണി
ഉയർത്തുന്ന പറക്കുളം സെന്ററിൽ
ആനക്കര റോഡിലുളള റോഡിലേക്ക്
തളളി നിൽക്കുന്ന ട്രാൻസ്ഫോമർ
മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം
ശക്തമാകുന്നു.
ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളും, വിദ്യാർത്ഥികളും,
ഗവഃആശുപത്രിയിലേക്ക് വരുന്ന രോഗികളും പറക്കുളം വ്യവസായ പാർക്കിലേക്ക് വരുന്ന കണ്ടനർ ഉൾപടെയുളള നിരവധി
വാഹനങ്ങളും കടന്ന് പോകുന്ന റോഡുകൂടിയാണിത്. പറക്കുളം സെന്റർ നവീകരണം പൂർത്തിയായതോടെ റോഡിലേക്ക് തളളി നിൽക്കുകയാണ് ട്രാൻസ്ഫോർമർ.
വീതി കുറഞ്ഞ ഈ ഭാഗത്ത് വാഹനങ്ങൾക്ക്
സൈഡ് കൊടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്.വാഹനങ്ങൾ ട്രാൻസ്ഫോർമറിൽ
തൊട്ടുരുമ്മി പോകുന്നത് പതിവ്
കാഴ്ച്ചയാണ്.അധികൃതർ കണ്ണു
തുറന്നില്ലെങ്കിൽ വലിയൊരു അപകടം കാണേണ്ടി വരും.എത്രയും പെട്ടെന്ന് ട്രാൻസ്ഫോമർ
മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.