പരീക്ഷ എഴുതാൻ ഹോസ്റ്റലിൽ എത്തിയ വിദ്യാർഥികളിൽ 40 പേർക്ക് കോവിഡ്;എക്സാം ഓൺലൈനാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പരീക്ഷകൾ ബഹിഷ്കരിച്ചു
കുറ്റിപ്പുറം: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ പരീക്ഷ എഴുതാൻ ഹോസ്റ്റലിൽ എത്തിയ വിദ്യാർഥികളിൽ 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 28 പേർക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെ ആകെ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളജ് വിദ്യാർഥികളിൽ കോവിഡ് പടരുന്നത് ആശങ്കിടയാക്കുന്നു.ഈ സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈൻ ആക്കണമെന്ന്
ആവശ്യപ്പെട്ട് വിദ്യാർഥികൾ വ്യാഴാഴ്ച നടന്ന പരീക്ഷകൾ ബഹിഷ്കരിച്ചു. മൂന്നാം സെമിസ്റ്ററിലെ 298 വിദ്യാർഥികളും പരീക്ഷ ബഹിഷ്കരിച്ചു.രണ്ട് വിദ്യാർഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. കെ.എസ് .യു പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളേന്തി കോളജിന് മുന്നിൽ പ്രതിഷേധിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ നിർദേശപ്രകാരം രാജ്യത്തെ മിക്ക യൂണിവേഴ്സിട്ടികളും ഓൺലൈൻ വഴിയാണ് പരീക്ഷ നടത്തിയത്. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് നിർദേശം മുന്നാട്ടു വെച്ചത്.എന്നാൽ കേരളത്തിൽ ഓഫ് ലെനായി പരീക്ഷ നടത്താൻ സാങ്കേതിക സർവകലശാല തീരുമാനിക്കുകയായിരുന്ന.ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുന്നത്. കുറ്റിപ്പുറം എം.ഇ.എസ് കോളജ് അടക്കം പല കോളജിലും പരീക്ഷ എഴുതാൻ ഹോസ്റ്റലിൽ എത്തിയ നിരവധി വിദ്യാർഥികൾക്കാണ് കോവിഡ് ബാധിച്ചത്.