MARANCHERY

എൻഎസ്എസ് ക്യാമ്പുകളിലേക്ക് സ്നേഹ സമ്മാനവുമായി എഐഎസ്എഫ് ന്റെ കിഴങ്ങ് വണ്ടിയെത്തി

എരമംഗലം:പൊന്നാനി എഐഎസ്എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ക്യാമ്പിലേക്ക് സ്നേഹ സമ്മാനവുമായി കിഴങ്ങ് വണ്ടി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി ഫ്ലാഗോഫ് ചെയ്തു.എഐഎസ്എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരിജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ എഐഎസ്എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി വാസിൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ,യുവകലാസാഹിതി പൊന്നാനി മണ്ഡലം കമ്മിറ്റി സെക്രട്ടറി പ്രഗിലേഷ് ശോഭ,രംഗനാഥൻ,സിപി ബാബു,ഇസ്ഹാഖ് പുതിയിരിത്തി ബക്കർ പുതിയിരിത്തി എന്നിവർ സംബന്ധിച്ചു.പൊന്നാനി എംഇഎസ് കോളേജ്,വെളിയംകോട് എംടിഎം കോളേജ്, വന്നേരി ഹയർസെക്കൻഡറി സ്കൂൾ, മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റ് ക്യാമ്പിലേക്ക് ഉപഹാരം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button