CHANGARAMKULAM
പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിൽ സ്ഥിരം തടയണ സംവിധാനം ഒരുങ്ങുന്നു
ചങ്ങരംകുളം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പന്താവൂർ ലിസ്റ്റ് ഇറിഗേഷനിൽ സ്ഥിരം തടയണ സംവിധാനം ഒരുങ്ങുന്നു. പുതിയ പദ്ധതിയുടെ പണികൾ
ആരംഭിച്ചു. എല്ലാ വർഷവും വലിയ സംഖ്യ ചിലവഴിച്ചാണ് തടയണ ഒരുക്കി ജലം ശേഖരിച്ചിരുന്നത്. കക്കിടിക്കൽ പന്താവൂർ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും കാർഷിക ആവശ്യങ്ങൾക്കുമായാണ് ജലശേഖരണം നടത്തിവരാറുള്ളത്.
ഓരോ വേനലിനും മുൻപാണ് പമ്പിങ് ആരംഭിച്ച് ജലശേഖരണം ആരംഭിക്കുക. ഒരു പരിധി വരെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാണ് ഈ സംവിധാനം. എന്നാൽ ഇത്തവണ സ്ഥിരം തടയണ സംവിധാനത്തിന്റെ പണികൾ ആരംഭിച്ചതിനാൽ തന്നെ ജലശേഖരണത്തിന് തുടക്കമായിട്ടില്ല. ഈ മാസം അവസാനത്തോടുകൂടി പണി പൂർത്തീകരിച്ച് പമ്പിങ് ആരംഭിക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതർ.