VATTAMKULAM

ലഹരി മുക്ത കേരളം വൺ മില്യൻ ഗോൾ ക്യാമ്പയിൻ സി.പി.എൻ.യു.പി സ്കൂൾ വട്ടംകുളത്ത് സംഘടിപ്പിച്ചു

എടപ്പാൾ : “കളിയാണ് ലഹരി” എന്ന മുദ്രാവാക്യം ഉയർത്തി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം എന്ന ലക്ഷ്യത്തോടെ “വൺ മില്യൺ ഗോൾ ” ക്യാമ്പയിൻ എഫ് സി കേരള ഫുട്ബോൾ താരവും കൈരളി ടി.വി ഫീനിക്സ് അവാർഡ് ജേതാവുമായ കെ.വി ഫാസിൽ ഉദ്ഘാടനം ചെയ്തു.

ലഹരി മാഫിയയുടെ വലയിൽ വീഴാതെ കായിക രംഗത്തും ഫുട്ബോളിലും ശ്രദ്ധിച്ച് മുന്നേറി ഭാവിയിലെ താരങ്ങളാവാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫാസിൽ ആദ്യ ഗോളടിച്ചു ക്യാമ്പയിൻ ആരംഭിച്ചു.

പി ടി എ പ്രസിഡൻ്റ് എം.എ നവാബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ലളിത.സി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.സജി അനുമോദന പ്രസംഗം നടത്തി. കെ.വി നസീമാബി, ഷാനിബ, സുജ ഹരിശങ്കർ, നാരായണൻ, ജസ്ന രമേഷ്, സുജ ബേബി, ശ്രീഭൻ, രമ്യ, സൈനുദ്ദീൻ, സുരേഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button