EDAPPAL

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ: ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ് ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ് ല_വേറൊ യൂണിയനും സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 80 ൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ക്യാമ്പ് വൈസ് പ്രിൻസിപ്പാൾ ടി കെ ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്വൈസർ ഫാഹിദ് അധ്യക്ഷനായി.ക്യാമ്പിൽ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ ജിതിൻ മോര്യ, ഹനീഫ പൂനേരി, റംല വൈലത്തൂർ,യൂണിയൻ ഭാരവാഹികളായ യാസിർ മനാഫ്, ഷംല കെ, നിഹാൽ, അഫഹ്, അജ്മൽ അലി, സിനാൻ, ഫർസിന്, റഹീം എംപി എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയുടെയും ssm പോളിടെക്നിക് ലാ വേറൊ സ്റ്റുഡന്റസ് യൂണിന്റെയും അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button