KERALALATEST NEWSUncategorizedUPDATES

172 ജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം; ആശുപത്രിയിലെത്തി അഭിനന്ദിച്ചും നന്ദി അറിയിച്ചും ദുബായ് കിരീടാവകാശി

അബുദാബി: വിമാനത്തിനുള്ളിൽ കോപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റിനെ ആശുപത്രിയിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഫ്ലൈ ദുബായ് എഫ്ഇസെഡ് 1073 വിമാനത്തിലെ കോപൈലറ്റ് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭീകരാക്രമണ ശ്രമം ചെറുത്ത ക്യാപ്റ്റൻ സ്മിത് മച്ചാറിനെയാണ് ഷെയ്ഖ് ഹംദാൻ ആശുപത്രിയിലെത്തി സന്ദർശിച്ചത്.

സന്ദർശനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ഷെയ്ഖ് ഹംദാൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചു. ധീരതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പരമോന്നത മാതൃകയായി മാറിയ ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ചുവെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്.ക്യാപ്റ്റൻ സ്മിത് മച്ചാറിനോടുള്ള തന്റെയും രാജ്യത്തിന്റെ ഭരണനേതൃത്വത്തിന്റെയും പൂർണമായ നന്ദിയും അഭിനന്ദനവും ഷെയ്ഖ് ഹംദാൻ അറിയിച്ചു. നിർണായക ഘട്ടത്തിൽ പൈലറ്റ് പ്രകടിപ്പിച്ച ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു”അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിലും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെയും യുഎഇ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും ഭാഗമാണെന്നതിലും ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. കരുണയുടെയും സമാധാനത്തിന്റെയും ജീവന്റെയും നാടാണ് യുഎഇ,” എന്നാണ് ഷെയ്ഖ് ഹംദാൻ കുറിച്ചത്.പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഷെയ്ഖ് ഹംദാന്റെ സന്ദർശനത്തെ പ്രശംസിച്ചും ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ അഭിനന്ദിച്ചും കമന്റുകളുമായി രംഗത്തെത്തിയത്. നിർണായക സാഹചര്യത്തിൽ പൈലറ്റ് നടത്തിയ ഇടപെടൽ സമൂഹമാധ്യമങ്ങളിലും വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button