CHANGARAMKULAM
മൂക്കുതലക്ഷേത്ര വാദ്യ പഠന കളരിയുടെ ആഭിമുഖ്യത്തിൽപഞ്ചാരി മേളത്തിന്റെ അരങ്ങേറ്റം നടന്നു.
മൂക്കുതലക്ഷേത്ര വാദ്യ പഠന കളരിയുടെ ആഭിമുഖ്യത്തിൽപഞ്ചാരി മേളത്തിന്റെ അരങ്ങേറ്റം നടന്നു. കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽവെച്ച് നടന്ന അരങ്ങേറ്റത്തിന് കുട്ടികളെ പ്രാപ്തരാക്കിയത് മൂക്കുതല അപ്പുമാരാരും സംഘവുമാണ്.മൂക്കുതല അനിയന്മാരാരുടെ സ്മരണാർത്ഥമാണ് കുട്ടികൾക്ക് സൗജന്യമായിപഠനം പൂർത്തിയാക്കിയത്.കണ്ണങ്കാവ് ക്ഷേത്ര മുറ്റത്ത് വെച്ച് നടന്ന അരങ്ങേറ്റത്തിൽ കുട്ടികൾക്ക് പുറമേ രക്ഷിതാക്കളും ഭക്തരും നാട്ടുകാരും പങ്കെടുത്തു.കുട്ടികൾ പഞ്ചാരിമേളത്തിൽ വിവിധ കാലങ്ങൾ കൊട്ടിക്കേറിയത്കേട്ടു നിന്നവർക്കും കണ്ടു നിന്നവർക്കും ആനന്ദകരമായി ‘അരങ്ങേറ്റത്തിന് മുൻപ് കുട്ടികൾ എല്ലാ ആശാന്മാരെയും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയിരുന്നു.പഞ്ചാരിമേളത്തിന്റെ അരങ്ങേറ്റത്തിൽ ഒന്നര മണിക്കൂറോളം ആണ് കുട്ടികൾ കൊട്ടി കയറിയത്