KUTTIPPURAM
പകരനെല്ലൂർ സ്റ്റേഡിയം നിർമാണം: അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി
കുറ്റിപ്പുറം: പകരനെല്ലൂർ സ്റ്റേഡിയം നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുറ്റിപ്പുറം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെയുടായ മഴയിൽ പകരനെല്ലുർ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.ഇത് വിവാദമായതോടെയാണ് ഡി.വൈ.എഫ്.ഐ പ്രകടനവുമായി രംഗത്തെത്തിയത്. ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് സംബന്ധിച്ച് ‘ദ റിപ്പോട്ടർ കേരള’ ഇന്ന് വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഡിയം നിർമാണത്തിൽ അഴിമതി ആരോപണവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.അഞ്ച് ദിവസം മുൻപാണ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നടന്നത്