kaladi
ജാനകി ടീച്ചർക്ക് യാത്രയയപ്പ് നൽകി
കാലടി | പഞ്ചായത്തിലെ കാവിൽപടി സെൻ്റർ നമ്പർ 33 -ാം നമ്പർ അങ്കണവാടി ഹെൽപ്പറായ ജാനകി ടീച്ചർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ബാബു കെ ജി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കറും ബ്ലോക്ക് മെമ്പറുമായ ജയശ്രീ അധ്യക്ഷത വഹിച്ചു. എ ഡി എസ് ചെയർപേഴ്സൺ ശോഭ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കാവിൽ ഗോവിന്ദൻകുട്ടി വേലായുധൻ ,ഗണേശൻ, ഉഷാകുമാരി, ബാബു, ഗീത, മണികണ്ഠൻ, എന്നിവർ ആശംസകൾ നേർന്നു.