kaladi
സമസ്ത സെന്‍റിനറി:കാലടി സർക്കിൾ കണക്ട് സമാപിച്ചു
കാലടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാഠ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലടി സർക്കിൾ കമ്മിറ്റി സെൻ്റനറി കണക്ട് സംഘടിപ്പിച്ചു.
മൂർച്ചറ യൂത്ത് സ്ക്വയറിൽ സോൺ സെക്രട്ടറി സലീം സഖാഫി മാങ്ങാട്ടൂർ ഉദ്ഘാടനം ചെയ്തു.ഹുസൈൻ ബാഖവി തിരുത്തി അധ്യക്ഷത വഹിച്ചു. സോൺ ജന. സെക്രട്ടറി പി പി നൗഫൽ സഅദി വിഷയാവതരണം നടത്തി. അബ്ദുല്ലത്തീഫ് കുണ്ടയാർ,അബ്ദുൽ ഗഫൂർ അഹ്‌സനി, പി ഹബീബ് അഹ്സനി,മുഹമ്മദ് റഫീഖ് അഹ്‌സനി,ബഷീർ ലത്തീഫി, അബ്ദുറഹീം രണ്ടിലം പ്രസംഗിച്ചു.
കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് സർക്കിൾ, സെക്ടർ പ്രവർത്തകസമിതി അംഗങ്ങൾ സംബന്ധിച്ചു