CHANGARAMKULAMLocal news

നിർത്തിയിട്ട കാറിനു മുകളിൽ തെങ്ങു വീണു

ചങ്ങരംകുളം: നിർത്തിയിട്ട കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണു.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം.
കാറിൻ്റെ മുൻവശത്തെ ചില്ലടക്കം തകർന്ന് വലിയ നഷ്ടം വരുത്തിവച്ചു.
മൂതൂർ സ്വദേശി ശരത് കാർ പറമ്പിൽ നിർത്തി തൊട്ടപ്പുറത്തെ ഭാര്യാ വസതിയിലേക്ക് പോകുന്നതിനിടയിലാണ് തെങ്ങ് വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button