CHANGARAMKULAMLocal news

കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ മർദ്ദിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കുന്നംകുളം :കേച്ചേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി വടക്കൂട്ട് വീട്ടിൽ
റിഷ് വി രാജേഷ് ( 29 )
ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

കേച്ചേരിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം ആവശ്യപ്പെട്ട് എത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടാക്കി. ഹോട്ടലുകാരുടെ പരാതിയിൽ അന്വേഷിക്കാൻ ചെന്ന കേച്ചേരി പോലീസ് പിക്കറ്റിലെ പോലീസുകാരന് നേരെയാണ് ഇയാൾ കയ്യേറ്റ ശ്രമം നടത്തിയത്.
സിവിൽ പോലീസ് ഓഫീസർ സന്ദീപിന് നേരെയാണ്
കയ്യേറ്റ ശ്രമവും
അസഭ്യം പറയുകയും ചെയ്തത്.

തുടർന്ന് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന്
കുന്നംകുളം സി ഐ സൂരജ്, അഡീഷണൽ എസ് ഐ മാരായ ഷക്കിർ അഹ്മദ്, ഹേമലത, ഓഫീസർമാരായ ഗോകുൽ, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുണ്ടൂരിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button