THAVANUR

നിഴലില്ലാദിനം: പാപ്പിനിക്കാവ് മൈതാനത്ത് ശാസ്ത്രീയ നിരീക്ഷണം നടത്തി

തവനൂർ : കടകശ്ശേരി വായനശാലയും മലപ്പുറം അമേച്ചർ ആസ്ട്രോണോമേഴ്സ് സൊസൈറ്റി (MAARS) യും സംയുക്തമായി തവനൂർ പാപ്പിനിക്കാവ് മൈതാനത്ത് നിഴലില്ലാദിന നിരീക്ഷണം സംഘടിപ്പിച്ചു. ഉച്ചസമയത്ത് വസ്തുക്കൾക്ക് നിഴൽ ഇല്ലാതാകുന്ന അപൂർവ സംഭവത്തെക്കുറിച്ച് പങ്കെടുത്തവർക്കായി പ്രായോഗിക വിശദീകരണവും നിരീക്ഷണവും നടത്തി. MAARS കൺവീനർ സുധീർ ആലങ്കോട് നിഴലില്ലാദിനത്തിന്റെ ശാസ്ത്രീയ പശ്ചാത്തലം വിശദീകരിച്ചു. ഭൂമിയുടെ ചരിവും സൂര്യന്റെ സ്ഥിതിയും മൂലം വർഷത്തിൽ രണ്ടുതവണ ഈ പ്രതിഭാസം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനശാല ലൈബ്രേറിയൻ സുപ്രിയ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്ത പരിപാടി ശാസ്ത്രബോധം വളർത്തുന്നതിന് സഹായകമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button