CHANGARAMKULAM
അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഋത്വിക്ക് മണികണ്ഠൻ
ചങ്ങരംകുളം : മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക്ക് മണികണ്ഠൻ അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് കണികാഭൗതിക ശാസ്ത്രത്തിൽ (ഹൈ എനർജി ഫിസിക്സ്) ഡോക്ടറേറ്റ് ബിരുദം നേടി.
പഞ്ചാബിലെ മൊഹാലിയിലെ ഐസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉയർന്ന റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഹൂസ്റ്റൺ സർവകലാശാലയിൽ പി.എച്ച്.ഡി. പഠനത്തിന് പ്രവേശനം നേടിയത്.
ഇന്റർനാഷണൽ ഗവേഷണ കൂട്ടായ്മയായ സ്റ്റാർ കൊളാബറേഷനുമായി ചേർന്ന് കണികാഭൗതിക ശാസ്ത്രത്തിൽ ഗവേഷണം നടത്തിവരികയായിരുന്നു.
എൻജിനീയർ പൂഴിക്കുന്നത്ത് പി. മണികണ്ഠന്റെയും ഡോക്ടർ സ്മൃതിയുടേയും മകനാണ് ഋത്വിക്ക്. സഹോദരൻ അഭിരാം ദൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി ഡൽഹിയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്നു.