CHANGARAMKULAM
ചങ്ങരംകുളം ചിയ്യാനൂരിൽ ജനവാസ മേഖലയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി
ചങ്ങരംകുളം : ചിയ്യാനൂരിൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ മലമ്പാമ്പിനെ പിടികൂടി.വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കിഴക്കെ ചിയ്യാനൂരിൽ സൂറത്ത് പള്ളിയുടെ അടുത്തായി ഭീമൻ മലമ്പാമ്പിനെ കണ്ടത്.പ്രദേശത്തെ യുവാക്കൾ ബൈക്കിൽ വരുമ്പോഴാണ് റോഡിന് കുറുകെ ഇഴഞ്ഞ് നീങ്ങിയ മലമ്പാമ്പിനെ കാണുന്നത്. നിരവധി വീടുകളുള്ള പ്രദേശത്ത് മലമ്പാമ്പിനെ കണ്ടത് പ്രദേശത്തെ ഏറെ നേരം ആശങ്കയിലാക്കി.ഇതിനിടെ മലമ്പാമ്പ് മതിൽ കടന്ന് വീടിനടുത്ത് എത്തിയെങ്കിലും യുവാക്കൾ ഇടപെട്ട് റോഡരികിലേക്ക് വഴി തിരിച്ച് വിട്ടു.ഏറെ നേരത്തിന് ശേഷം വളയംകുളം സ്വദേശിയായ ഷുഹൈബ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.12 അടിയോളം നീളമുള്ള മലമ്പാമ്പ് ആണ് പിടിയിലായത്.പാമ്പിനെ വനം വകുപ്പിന് കൈമാറുമന്ന് ഷുഹൈബ് പറഞ്ഞു.ചിയ്യാനൂർ സ്വദേശികളായ ഗോകുൽ,ഷെഫീർ,ബാദുഷ,ഷാഹിദ്,ഫഹദ് എന്നിവരാണ് പാമ്പിനെ പിടികൂടാൻ സഹായികളായത്.