MALAPPURAM
മലപ്പുറത്തുനിന്ന് വിനോദയാത്ര പോയ സംഘം അതിരപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട്; 8 പേർ മരണപ്പെട്ടതായി റിപ്പോർട്ട്
അതിരപ്പള്ളി വാൾപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട 8 പേർ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് GLPസ്കൂളിൽ നിന്നും പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത് .
മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണെന്നാണ് അറിയുന്നത്. മൂന്ന് കുട്ടികളടക്കം വാഹനത്തിൽ 13 പേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെയും പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടിലുണ്ട്.
നിയന്ത്രണംവിട്ട വാഹനം ഹെയർ പിൻ കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഇന്ന് വൈകിട്ട് അഞ്ചരമണിയോടെ കൂടിയാണ് അപകടം.
പരിക്കേറ്റവരെ പൊള്ളാച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രാവലർ ആണ് അപകടത്തിൽ പെട്ടത് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതായും പറയപ്പെടുന്നു. അപകടം നടന്നത് പതിമൂന്നാം വളവിൽ പതിമൂന്നാം വളവിൽ നിന്നും വാഹനം പതിനൊന്നാം വളവിലേക്ക് പതിക്കുകയായിരുന്നു വാഹനം പൂർണമായും തകർന്നു.