ഗുരുവായൂർ
ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു
ചങ്ങരംകുളം :ഗുരുവായൂർ കേശവൻ എന്ന പ്രശസ്ത ആനയുടെ പാപ്പാനായി ദീർഘകാലം സേവനം അനുഷ്ഠിച്ച മൂക്കുതല നാരായണൻ നായർ (93) അന്തരിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ മുൻ ആനപ്പാപ്പാനായിരുന്ന അദ്ദേഹം മൂക്കുതല കൊണ്ട കത്ത് രാവുണ്ണി നായരുടെ മകനാണ്.
മൂക്കുതല ഏര്‍ക്കര മനയ്ക്ക് സമീപമായിരുന്നു താമസം. ഗുരുവായൂർ കേശവന്റെ പാപ്പാന്മാരിൽ ജീവിച്ചിരുന്ന അപൂർവ വ്യക്തികളിൽ ഒരാളായിരുന്നു നാരായണൻ നായർ.
ഭാര്യ: നാരായണി അമ്മ (പരേത).
മക്കൾ: ശാന്ത, പ്രസന്ന, ഇന്ദിര, ഉണ്ണികൃഷ്ണൻ, സിന്ധു.
മരുമക്കൾ: ചന്ദ്രൻ, നാരായണൻ, രാമകൃഷ്ണൻ, ഉഷ, മനോജ്.
സംസ്കാരം ഇന്ന് (18-04-2026) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ