“സുബോധം വട്ടംകുളം”ഓപ്പറേഷൻ തൂഫാൻപിന്തുണയുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത്
എടപ്പാൾ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് ലഹരിക്കെതിരെ ജനകീയ പ്രതിരോധം “സുബോധം വട്ടംകുളം” പദ്ധതി ആരംഭിക്കുന്നു. പദ്ധതി യുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് , ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് എം.എ. നജീബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കഴുങ്ങിൽ മജീദ്, എ.എസ്. സുബി ത, വി. സുമതി,ആസൂത്രണ സമിതി ഉപധ്യക്ഷൻ ടി.പി. ഹൈദരാലി, സെക്രട്ടറി ആർ.രാജേഷ്, ബ്ലോക്ക് മെമ്പർ ഫജർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ. ചന്ദ്രബോസ്, വി.വി.എം. മുസ്ഥഫ, കെ.എ. സിനി, എ.യു.സ്റ്റാലിൻ , എസ്.ജിതേഷ്, ഉമ്മർ പാലക്കൽ, അഹമ്മദ് മൂതൂർ, ഗീത തുടങ്ങിയവർ സംസാരിച്ചു. പോലീസ് വിഭാഗം, എക്സൈസ് വിഭാഗം,ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ പ്രതിനിധികൾ, പൊതുപ്രവർത്തകർ , വ്യാപാരി സംഘടന പ്രവർത്തകർ , യുവജന സംഘന പ്രതിനിധികൾ, പി.ടി.എ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ജാഗ്രത വീട്ടിൽ നിന്ന് “വാർഡ് തലത്തിൽ ജാഗ്രത സമിതികൾ” രൂപീകരിക്കും. ലഹരി വിരുദ്ധ ബോധവൽക്ക പ്രചരത്തിനായി ഫുട്ബോൾ ടൂർണ്ണമെന്റ്, പഞ്ചായത്ത് തലത്തിൽ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനം, കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരണം, സ്കൂളുകളിൽ പിയർ ഗ്രൂപ്പ് രൂപീകരണം, ബോധവൽക്കരണം എന്നിവ നടക്കും.