ചാവക്കാട്

ചാവക്കാട് ആറാംകല്ലിൽ ബൈക്കിടിച്ച് കാൽനടയാത്രിക മരിച്ചു


ചാവക്കാട്: എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് കാൽനടയാത്രിക മരിച്ചു. എടക്കഴിയൂർ ആറാംകല്ല് മുട്ടിൽ മൻസൂറിൻ്റെ ഭാര്യ ഹസീന (44) യാണ് മരിച്ചത്.
മക്കൾ: ഹിബ ഷെറിൻ, മുസഫിർ, ഫാത്തിമ
കബറടക്കം സിയാറത്ത് പള്ളിയിൽ.

ബൈക്ക് യാത്രികൻ കോഴിക്കോട് സ്വദേശി അക്ഷയ് (35), ഹസീനയുടെ ഒപ്പമുണ്ടായിരുന്ന ബന്ധു ആയിഷ (2) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പൊന്നാനിയിൽ നിന്നും ആറാം കല്ലിൽ ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് കോഴിക്കോട് സ്വദേശി ഓടിച്ചുവന്നിരുന്ന ബൈക്ക് ഇവരെ ഇടിച്ചു വീഴ്ത്തിയത്. റോഡിൽ തെറിച്ചു വീണ ഇവരെ അതുവഴി വന്ന പൊന്നാനി പോലീസാണ് ജീപ്പിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button