വട്ടംകുളത്ത് “ജനകീയം ജീവാമൃതം” പദ്ധതിയിയ്ക്ക് തുടക്കം
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ കോവിഡിന്റെ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പോകാൻ കഴിയാതെ ആളുകളുടെ അരികിലേക്ക് ചികിത്സ എത്തിക്കുന്ന പദ്ധതിയാണ് ജനകീയം ജീവാമൃതം. പദ്ധതിയുടെ ഉദ്ഘാടനം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജീബിന്റെ അദ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കഴുങ്ങിൽ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് സ്വാഗതം പറഞ്ഞു.
പ്രമുഖ രാഷ്ട്രിയ പാർട്ടികളുടെ നേതാക്കൻമാരായ ഇബ്രാഹിം മൂതുർ, എം. മുസ്തഫ,ടി.സി.ഇബ്രാഹിം,നടരാജൻ നടുവട്ടം എന്നിവർ മുഖ്യാതിഥികളായിരുന്ന ചടങ്ങിൽ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദക്ഷ്യൻ പത്തിൽ അഷറഫ്, മെമ്പർമാരായ പുരുഷോത്തമൻ, ഫസീല സജീബ്, ശ്രീജ പാറക്കൽ, റാബിയ എന്നിവർ ആശംസകളർപ്പിച്ചു, പഞ്ചായത്ത് സെക്രട്ടറി മനോജ്.പി.എൻ നന്ദി പറഞ്ഞു. ഗെറ്റ്വെൽ ഹോസ്പിറ്റലിന് വേണ്ടി ഡോ:സക്കറിയയുടെ നേതൃത്വത്തിൽ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി.
RRT അംഗമായ നാസർ കോലകാട്ട് , ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു, വൈദ്യ സഹായവും മരുന്നുകളും നേരിട്ട് എത്തുന്ന പദ്ധതിയിൽ ഇന്ന് നിരാമയ, നടുവട്ടത്ത് വെച്ച് 10,11,12 വാർഡുകളിലെ നിരവധി പേരാണ് ചികിത്സയ്ക്കായി എത്തിയത്. ഗവഃഡോക്ടറായ ഡോ.മിൽജ എന്നവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചടങ്ങ് നടന്നത്.
