BREAKING NEWSLATEST NEWSLocal newsNaduvattumPUBLIC INFORMATIONSocialUncategorizedUPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

എടപ്പാൾ : വൈവിധ്യ മേഖലകളിൽ വരുംകാലത്തെ പുരോഗതികൾ ലക്ഷ്യമിട്ട് ബൃഹത് പദ്ധതികൾ ആവിഷ്‌കരിക്കാൻ നടുവട്ടം പിലാക്കൽ മഹല്ലിലെ അഭ്യസ്ഥവിദ്യരുടെ കൂട്ടായ്മ തയ്യാറെടുക്കുന്നു.വിദ്യാർഥികൾ മുതൽ വയോജനങ്ങൾ വരെയുള്ളവരെ ഗുണഭോക്താക്കളാക്കുന്ന ദീർഘകാല പദ്ധതികൾക്കാണ് വിദ്യാസമ്പന്നർ ചേർന്ന് രൂപം നൽകുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ ആരോഗ്യ, വിദ്യാഭ്യാസ, സാങ്കേതിക രംഗങ്ങളിലും കാർഷിക, സംരംഭകത്വ, വ്യാപാര, പ്രവാസ തലങ്ങളിലും പ്രവർത്തിക്കുന്നവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ.ഇവരുടെ അറിവും കഴിവും അനുഭവങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് വിവിധ ജീവിത മേഖലയിലുള്ളവർക്ക് വഴികാട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം.നബിദിനാഘോഷ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രതിഭാസംഗമ’ത്തിൽ വെച്ചാണ്പ്രദേശത്തിന് മുഴുവൻ പുരോഗതിയാകുന്ന ആശയത്തിന് രൂപം നൽകിയത്.പ്രതിഭാ സംഗമത്തിൽ മഹല്ല് നിവാസികളായഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, ഐടി പ്രൊഫഷനലുകൾ, എഴുത്തുകാർ, വ്യാപാര പ്രമുഖർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.മഹല്ല് വൈസ് പ്രസിഡൻ്റ് കെ മമ്മി സാഹിബിൻ്റെ അധ്യക്ഷതയിൽ ഇബ്രാഹീം മൂതൂർ വിഷയമവതരിപ്പിച്ചു.മഹല്ല് ജന. സെക്രട്ടറി സി പി മുഹമ്മദ് യൂസുഫ്, കെ കുഞ്ഞിമോൻ, ടി സുലൈമാൻ, ഡോ. പി എം റഫീഖ്, ഡോ. മൻസൂർ, ഡോ. ഷംനാസ്, ഇബ്രാഹീം കുട്ടി മാസ്റ്റർ, അബ്ദുൽ അസീസ് മാസ്റ്റർ, ഹനീഫ മാസ്റ്റർ, ഉബൈദ് മാസ്റ്റർ, സി വി ഇബ്രാഹീം മാസ്റ്റർ, എഞ്ചിനീയർ സി വി ഗഫൂർ, എം ഇഖ്‌ബാൽ, കെ വി സഗീർ, ടി സി സക്കീർ തുടങ്ങിയർ സംസാരിച്ചു.മഹല്ല് സാമൂഹ്യക്ഷേമ വകുപ്പ് കൺവീനർ ടി സി മൊയ്തീൻ സ്വാഗതവും ടി ജുനൈദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button