ചാലിശ്ശേരി

ദേശീയ സരസ് മേള തൃത്താലയിൽ ജനുവരി 2 മുതൽ 11 വരെ

ചാലിശ്ശേരി : കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേള ജനുവരി 2 മുതൽ 11 വരെ തൃത്താലയിൽ നടക്കും. നഗരങ്ങളിൽ മാത്രമായി നടന്നിരുന്ന സരസ് മേള ഇത്തവണ ഗ്രാമപ്രദേശത്താണ് സംഘടിപ്പിക്കുന്നത്.

250-ലധികം വിപണന സ്റ്റാളുകൾ, 25 ഫുഡ്‌കോർട്ടുകൾ, കലാസാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, പ്രാദേശിക കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. “ജനങ്ങൾ സംഘാടകരാകുന്ന പുതിയ മാതൃകയായിരിക്കണം തൃത്താല സരസ് മേള,” – മന്ത്രി എം.ബി. രാജേഷ് സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

മേള വിജയകരമാക്കാൻ ഗൃഹസന്ദർശനങ്ങൾ, ലഹരി വിരുദ്ധ വീട്ടുമുറ്റ സദസ്സുകൾ, പ്രൊഫൈൽ പിക്‌ചർ ക്യാമ്പെയ്ൻ, ശുചീകരണ ക്യാമ്പെയ്ൻ തുടങ്ങിയ പരിപാടികളും നടത്തും. സരസ്സ് മേളയുടെ വിജയത്തിനായി മന്ത്രി കെ കൃഷ്ണൻകുട്ടി,എം പി മാരായ അബ്ദുസമദ് സമദാനി,കെ രാധാകൃഷ്ണ വി കെ ശ്രീകണ്ഠൻ എന്നിവർ രക്ഷാധികാരികളായും
മന്ത്രി എം ബി രാജേഷ് ചെയർമാനും പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി കൺവീനറുമായ സംഘാടകസമിതിക്ക് യോഗം രൂപം നൽകി. 17 സബ് കമ്മിറ്റികളും രൂപീകരിച്ചു.
യോഗത്തിൽ പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷനായി. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി പി റജീന,വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വിജേഷ്കുട്ടൻ,പി കെ ജയ, വി വി ബാലചന്ദ്രൻ, ഷറഫുദീൻ കളത്തിൽ,ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ,പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ലാ കോർഡിനേറ്റർ എസ് അനുരാധ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button