THRISSUR

ദേശീയ ഫുട്ബോൾ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

തൃശ്ശൂർ: ചാവക്കാട് ചേറ്റുവ സ്വദേശിയായ ദേശീയ ഫുട്ബോൾ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ശനിയാഴ്ച രാത്രി ചാവക്കാട് വച്ചുണ്ടായ ആക്സിഡന്റിൽ ആയിരുന്നു അപകടം സംഭവിച്ചത്, തുടർന്ന് തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു, ഇന്നലെ ഉച്ചയോടുകൂടിയാണ് മരണപ്പെട്ടത്, എട്ടാം ക്ലാസ് മുതൽ പത്താംതരം വരെ മലപ്പുറം തിരൂർ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥിയായിരുന്നു. നിലവിൽ അത്താണിക്കൽ എംഐസി സ്കൂൾ ഹയർസെക്കൻഡറി (മുത്തൂറ്റ് എഫ് സി) വിദ്യാർത്ഥിയാണ്, സബ് ജൂനിയർ, ജൂനിയർ,U19, U20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടിയും, ഒഡീഷ്യയിൽ വച്ച് നടന്ന ജൂനിയർ ബിസി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ഈ വർഷം ദേശീയ സ്കൂൾ U19 ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സിനാൻ ജലീൽ.



Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button