KUTTIPPURAM
തൊഴിലുറപ്പ് തൊഴിലാളികൾ ധർണ്ണ സംഘടിപ്പിച്ചു
കുറ്റിപ്പുറം : തൊഴിലൂറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും കൂലി600 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കുറ്റിപ്പുറം പോസ്റ്റ് ഓഫിസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ധർണ സംഘടിപ്പിച്ചു.സി.പി.എം ഏരിയ സെൻ്ററംഗം സി.കെ ജയകുമാർ ധർണ ഉദ്ഘാടനം ചെയ്തു.കെ.പി രാമചന്ദ്രൻ അധ്യക്ഷനായി.സി.സൗദ സംസാരിച്ചു.