തിരൂർ
വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം കവി ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു
ആലത്തിയൂർ: കെ. എച്ച്. എം. എച്ച്. എസ് സ്കൂളിൽ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം പത്മപ്രഭാ പുരസ്കാരം നേടിയ കവിയും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എൻ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. പ്രധാനാധ്യാപിക എം ബിന്ദു, കെ കെ സതീദേവി,ഷാഫി വാക്കയിൽ, കെ നൗഫൽ, ടി പി സുബൈർ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ സോണിയ സി വേലായുധൻ സ്വാഗതവും ഐ സഫിയ നന്ദിയും പറഞ്ഞു.